തൃശൂര്‍ ജില്ലാ സീനിയര്‍ ഖോഖോയില്‍ ക്രൈസ്റ്റും മോര്‍ണിംഗ് സ്റ്റാറും വിജയികള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടത്തപെട്ട തൃശൂര്‍ ജില്ലാ സീനിയര്‍ ഖോഖോ മത്സരത്തില്‍ പുരഷ വിഭാഗത്തില്‍ ക്രൈസ്റ്റും വനിതാ വിഭാഗത്തില്‍ മോര്‍ണിംഗ് സ്റ്റാറും വിജയികളായി. ശ്രീ വ്യാസ കോളജ് വടക്കാഞ്ചേരി പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. മികച്ച കളിക്കാരനായി ക്രൈസ്റ്റ് കോളജിന്റെ ഹരീശ്വര്‍ തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനം നേടി. മോര്‍ണിംഗ് സ്റ്റാറിലെ രേവതി മികച്ച കളിക്കാരിയായി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഖോഖോ അസോസിയേഷന് പ്രസിഡന്റ് സുഭാഷ് പുഴകല്‍ അധ്യക്ഷനായി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം ജെയ്സണ്‍ പറേക്കാടന്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ ഖോഖോ അസോസിയേഷന് സെക്രട്ടറി വിനോദ്, ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടൂര്‍ണമെന്റ് കണ്‍വീനറൂം ക്രൈസ്റ്റ് കോളജ് ബിപിഇ ഡിപ്പാര്‍ട്മെന്റ് അധ്യാപകനുമായ ജാവിയോ ജോസ് നന്ദി അറിയിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു