നവോത്ഥാന നായകര്‍ നേടിത്തന്നത്
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു വെള്ളാപ്പള്ളി നടേശന്
ഇരിങ്ങാലക്കുട: നവോഥാനനായകര് നേടിത്തന്ന മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയ പിടിമുറുക്കുന്നത്. ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന് പ്രസിഡന്റ്് സന്തോഷ് ചെറാകുളം അധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന് മുഖ്യാതിഥിയായി. ഡയറക്ടര്‍മാരായ കെ.കെ. ബിനു, സജീവ് കുമാര്‍ കല്ലട, സി.കെ. യുധി, വനിതാസംഘം യൂണിയന് പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഡ്വ. ജിനേഷ് ചന്ദ്രന്, ശിവദാസ് ശാന്തി, യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന് മുതുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു