കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് ഇരിങ്ങാലക്കുട സോണ്‍ സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് ഇരിങ്ങാലക്കുട സോണ്‍ സമ്മേളനം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ആര്. അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെടിഡിഓ സംസ്ഥാന സെക്രട്ടറി എ.പി. ബാബുലേയന്‍ മുഖ്യപ്രഭാഷണം നടത്തി. സോണ്‍ പ്രസിഡന്റ് പി.കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 60 വയസ് കഴിഞ്ഞ മുഴുവന്‍ കെടിഡിഓ ഡ്രൈവര്‍മാരെയും ഉപഹാരം നല്കി ആദരിച്ചു. സംസ്ഥന കമ്മിറ്റി അംഗങ്ങളായ കെ.ആര്. ബിജു, കെ.വി. സജീഷ്, ടി.എ. നന്ദകുമാര്‍, ആര്.വി. ആഷിക്, ഒ.പി. അഷറഫ്, കെ.വി. മഹേഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സോണ്‍ സെക്രട്ടറി കെ.എന്‍. ശിവപ്രസാദ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു