സെന്റ് ജോസഫ് കോളജില്‍ ചരിത്ര വിഭാഗത്തിന്റെ കീഴില്‍ കൊച്ചിന് മ്യൂസിയം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ ചരിത്ര വിഭാഗത്തിന്റെ കീഴില്‍ പഴയ കൊച്ചി രാജ്യത്തിലെ പുരാരേഖകളും ചരിത്രാവശേഷിപ്പുകളും ഉള്‍ക്കൊള്ളുന്ന മ്യൂസിയം സിനിമ താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. കേരളത്തില്‍ ആദ്യമായാണ് കൊച്ചി രാജ്യത്തിന് മാത്രമായി ഒരു മ്യൂസിയം സ്ഥാപിക്കപ്പെടുന്നതെന്ന് ചരിത്രവിഭാഗം മേധാവി എം.എസ്. സുമിന പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കോളജ് പ്രവര്‍ത്തി ദിനങ്ങളില്‍ മ്യൂസിയം സന്ദര്‍ശിക്കാം എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.