തുടര്‍ച്ചയായി ആറാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: തുടര്‍ച്ചയായി ആറാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓവര്‍ ഓള് ചാമ്പ്യന്മാരായി. 747 പോയിന്റാണ് ക്രൈസ്റ്റ് നേടിയത്. വനിതാ വിഭാഗത്തിലും പുരഷ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗം അത്ലറ്റിക്സ്, നേട്ബോള്‍, വോളീബോള്‍, ഹോക്കി എന്നീ ഇനങ്ങളിലും വനിതാ വിഭാഗത്തില്‍ അത്ലറ്റിക്സ്, ക്രോസ്സ് കണ്ട്രി, ടെന്നീസ്, ടേബിള്‍ ടെന്നീസ്, സോഫ്റ്റ് ടെന്നീസ്, വെയിറ്റ് ലിഫ്റ്റിംഗ് എന്നിവയിലും മിക്സഡ് വിഭാഗത്തില്‍ കോര്‍ഫ് ബോളിലും ക്രൈസ്റ്റ് ചാമ്പ്യന്മാരായിരുന്നു. 93 താരങ്ങള്‍ ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരത്തില്‍ പങ്കെടുത്തു. ദേശീയ തലത്തില്‍ 50 ല്‍ പരം മെഡലുകളും ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ സംസഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന് ട്രോഫി സമ്മാനിച്ചു. കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് എന്നിവരും അധ്യാപകരും, പരിശീലകരും, കുട്ടികളും ചേര്‍ന്നു ട്രോഫി ഏറ്റുവാങ്ങി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു