കമ്യൂണിറ്റി റേഡിയോ 90 എഫ്എം ക്ലബിന്റെ ഉദ്ഘാടനം നടന്നു

കരുവന്നൂര്‍: സ്നേഹപൂര്‍വം ചാരിറ്റബള്‍ എഡ്യുക്കേഷന്റെ സംരംഭത്തില്‍ ആരംഭിച്ച കമ്യൂണിറ്റി റേഡിയോ 90 എഫ്എം ക്ലബിന്റെ സ്കൂള്‍ തല ഉദ്ഘാടനം കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ഗേള്‍സ് സ്കൂളില്‍ പിടിഎ പ്രസിഡന്റ് ലൂജിന് ചാക്കേരി നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സെല്‍മി സുസോ, സീനിയര്‍ അധ്യാപിക പി.കെ. ഷൈനി, കാമ്പസ് കോര്‍ഡിനേറ്റര്‍ ശ്രീബ ടീച്ചര്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ ലൈല നബ്രാസ്, ക്ഷേത്ര അനീഷ്, ക്ലബ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.