ഫുട്ബോള്‍ ലഹരി തലക്കും

അരിപ്പാലം: ഫുട്ബോള്‍ പ്രേമിയായ അരിപ്പാലം സ്വദേശി ചേരക്കാടന് മണി കടുത്ത ബ്രസീല്‍ ആരാധകനാണ്. എല്ലാ ലോകകപ്പ് മത്സരങ്ങളിലും തലയുടെ പിന്നില്‍ ബ്രസീല്‍ എന്ന് എഴുതുന്ന പതിവ് മണിക്കുണ്ട്. ഇത്തവണയും തന്റെ തല മുണ്ഡനം ചെയ്ത് മുടിയില്‍ ബ്രസീല്‍ എന്ന് എഴുതിയിരിക്കുകയാണ് ഈ ആരാധകന്. ഈ വര്‍ഷത്തെ മത്സരത്തില്‍ ബ്രസീല്‍ കപ്പ് നേടണമെന്നാണ് മണിയുടെ ആഗ്രഹം.
