പീപ്പിൾസ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു
കോണത്തുക്കുന്ന്: പീപ്പിൾസ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. താണിയത്ത് കുന്ന് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് സൊസൈറ്റി പ്രസിഡന്റ് എ.ആർ. രാമദാസ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട എഎസ്ഐ നൂറുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. സുധിഷ് അമ്മവീട് മോചനം എന്ന ഒറ്റയാൾ നാടകം അവതരിപ്പിച്ചു. രവിചന്ദ്രൻ സൃഷ്ടി രചനയും കലാസംവിധാനവും നിർവഹിച്ചു. മേഘനാഥ സുരേന്ദ്രൻ സംവിധാനം നിർവഹിച്ച പുക എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ഹൃസ്വചിത്രത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയുംചടങ്ങിൽ ആദരിച്ചു. ജോയി കോലംകണ്ണി, സലീം കാട്ടകത്ത്, കെ. രാജേന്ദ്രൻ, നാസർ മാഷ്, ഷണ്മുഖൻ, കബീർ, ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി