മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ നവതി ആഘോഷങ്ങളുമായി നീഡ്സ്
ഇരിങ്ങാലക്കുട: മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദര്‍ശനത്തിന്റെ നവതി ആഘോഷങ്ങളുമായി നീഡ്സ്. മഹാത്മാ പാദമുദ്ര @ 90 എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികള്‍ 2023 ജനുവരി പത്തിന് ആരംഭിക്കുമെന്ന് നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന് പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഗാന്ധിജിയുടെ നേത്യത്വത്തില്‍ സമ്മേളനം നടന്ന ചളിയംപാടത്ത് നിന്നും ഗാന്ധിജി വിശ്രമിച്ച റെസ്റ്റ് ഹൗസിലേക്ക് പാദസ്പര്‍ശ സ്മൃതി യാത്ര, സിമ്പോസിയങ്ങള്‍, സംസ്കാരിക പരിപാടികള്‍, ചര്‍ച്ചാ ക്ലാസുകള്‍, സഹായ പദ്ധതികള്‍, വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കും. 2024 ജനുവരി 17ന് പരിപാടികള്‍ സമാപിക്കും. നീഡ്സ് വൈസ് പ്രസിഡന്റ് പ്രഫ. ആര്. ജയറാം, സെക്രട്ടറിമാരായ കെ.പി. ദേവദാസ്, ഗുലാം മുഹമ്മദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി