കല്ലേറ്റുംകര വ്യവസായ എസ്റ്റേറ്റ് വിവിധ ആവശ്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും-മന്ത്രി ആര്. ബിന്ദു

കല്ലേറ്റുംകര: ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന സിഡ്കോയുടെ ഉടമസ്ഥതയിലുളള വ്യവസായ എസ്റ്റേറ്റിലെ വ്യവസായികളുടെ സംഘടനയായ വ്യവസായ എസ്റ്റേറ്റ് എന്റര്‍പ്രണേഴ്സ് അസോസിയേഷന്റെ വിവിധ ആവശ്യങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രിയും എംഎല്‍എയുമായ ഡോ. ആര്. ബിന്ദു പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി നടത്തിയ സംയുക്ത യോഗത്തിലാണ് വ്യവസായികളുടെ വിവിധ ആവശ്യങ്ങള്‍ നേരിട്ട് അന്വേഷിക്കാനും അവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിക്കാന്‍ തീരുമാനമായതെന്ന് ഡോ. ആര്. ബിന്ദു അറിയിച്ചു. എസ്റ്റേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അടിയന്തിരമായി പരിഹാരം കാണാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ സിഡ്കോ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, മറ്റ് സിഡ്കോ ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റിലെ വ്യവസായ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.