കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണവിപണി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഹെഡ് ഓഫീസ് പരിസരത്ത് നടത്തുന്ന ഓണവിപണി പ്രവര്‍ത്തനം ആരംഭിച്ചു. പ്രഫ. കെ.യു. അരുണന് എംഎല്‍എ വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന്, കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമാസ്, ബാങ്ക് ഡയറക്ടര്‍മാരായ ടി.എസ്. ബൈജു, എന്‍. നാരായണന്, ജോസ് ചക്രംപുള്ളി എന്നിവര്‍ പങ്കെടുത്തു. ഓണത്തിനു ആവശ്യമായ പഴം, പച്ചക്കറി, ഉപ്പേരികള്‍, പലവ്യഞ്ജനങ്ങള്‍, ഓണക്കോടികള്‍, കൂടാതെ പച്ചക്കറി തൈകള്‍, അലങ്കാരമത്സ്യങ്ങള്‍, ഫലവൃക്ഷത്തൈകള്‍ എന്നിവയാണു മേളയില്‍ ഒരുക്കിയിട്ടുള്ളത്. മേള ഈ മാസം 30 വരെ ഉണ്ടായിരിക്കും. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഓണവിപണിയുടെ പ്രവര്‍ത്തനസമയം.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു