സംസ്ഥാനത്ത് (ആഗസ്റ്റ് 25) 2375 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയിൽ നിന്നുള്ള 454 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 391 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 260 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 227 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 170 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 163 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 152 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 150 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 99 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 93 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 87 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 86 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 37 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 6 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.10 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാൻ (70), ആഗസ്റ്റ് 12ന് മരണമടഞ്ഞ വയനാട് നടവയൽ അവറാൻ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പുകയൂർ സ്വദേശി കുട്ട്യാപ്പു (72), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാർ (58), കൊല്ലം പിറവന്തൂർ സ്വദേശി തോമസ് (81), ആഗസ്റ്റ് 22ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണൻ (54), ആഗസ്റ്റ് 20ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശിനി രാജലക്ഷ്മി (63), ചേർത്തല അരൂർ സ്വദേശിനി തങ്കമ്മ (78), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി കൃഷ്ണൻ തമ്പി (80), എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എൻഎെവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഎെവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരിൽ 61 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 118 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2142 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 174 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 227 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 90 പേർ രോഗമുക്തരായി
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1077 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3450 ആണ്. ഇതുവരെ രോഗമുക്തരായത് 2338 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 223 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 17 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 9, ചാലക്കുടി ക്ലസ്റ്റർ 11, ഇരിങ്ങാലക്കുട ക്ലസ്റ്റർ 4, വാടാനപ്പളളി ജനത ക്ലസ്റ്റർ 28, അംബേദ്കർ കോളനി ക്ലസ്റ്റർ 01, ശക്തൻ ക്ലസ്റ്റർ 2, ദയ ക്ലസ്റ്റർ 4 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 5, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ 2, മറ്റ് സമ്പർക്കം 144 , മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ 70, സി.എഫ്.എൽ.ടി.സി ഇ.എസ്.എെ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 50, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്43, ജി.എച്ച് ത്യശ്ശൂർ15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി 21, കില ബ്ലോക്ക് 1 ത്യശ്ശൂർ77, കില ബ്ലോക്ക് 2 ത്യശ്ശൂർ 58, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ145, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ131, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ35, ചാവക്കാട് താലൂക്ക് ആശുപത്രി 17, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എൽ.ടി.സി കൊരട്ടി 50, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട 9, ഡി .എച്ച്. വടക്കാഞ്ചേരി 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ 11, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 76, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ 1, ഹോം എെസോലേഷൻ-11.