നാല്‍പ്പതിനായിരത്തോളം മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മുരിയാട്: ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിലെ വിവിധ ജലാശയങ്ങളില്‍ നാല്‍പ്പതിനായിരത്തോളം മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ആനന്ദപുരം തലക്കാട്ടിക്കുളത്തില് നടന്ന പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങില്‍ രണ്ടായിരത്തോളം മീന്‍ കുട്ടികളെ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിജി വത്സന് അധ്യക്ഷത വഹിച്ചു, പഞ്ചായത്തംഗം എ.എസ്. സുനില്‍കുമാര്‍, ആസൂത്ര സമിതി ഉപാധ്യക്ഷന്‍ പ്രഫ. ബാലചന്ദ്രന്, സിഡിഎസ് അംഗം രമ്യ മണികണ്ഠന്, പഞ്ചായത്തിലെ ഫിഷറീസ് കോര്‍ഡിനേറ്റര്‍ വസന്തകുമാരി എന്നിവര്‍ മീന്‍ കുഞ്ഞുങ്ങള്‍ നിക്ഷേപിക്കുന്നതിന് നേതൃത്വം നല്കി. പൊതു ജലാശയങ്ങള്‍ക്ക് പുറമേ വ്യക്തിഗതമായും മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്