1000 ഓണക്കിറ്റുകള്‍ വിതരണവുമായി ഉദയ സിഎംസി സിസ്റ്റേഴ്സ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ 1000 ഓണക്കിറ്റുകള്‍ തയാറാക്കി വിതരണം ചെയ്യുന്ന തിരക്കിലാണ് സിസ്റ്റേഴ്സ്. ഉദയ പ്രൊവിന്‍സിന്റെ കീഴിലുള്ള കെയ്റോസ്, ഓട്ടോസാരഥി എന്നിവര്‍ ഈ ആയിരം പേരില്‍ ഉള്‍പ്പെടുന്നു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് കാലഘട്ടത്തില്‍ 30 ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഓണക്കിറ്റുകള്ക്കു അഞ്ചു ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ട്. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല പ്രസംഗിച്ചു. ഉദയ സോഷ്യല്‍ സര്‍വീസ് വകുപ്പ് കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോളിന്റെ നേതൃത്വത്തിലാണു ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല