ഓള് സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ടിവികള്‍ വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ഓള് സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബിന്റെ ‘കാരുണ്യം വിദ്യാഭ്യാസം’ എന്ന പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മേഖലയിലെ നിര്‍ധനരായ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിനായി സ്മാര്‍ട്ട് ടിവികള്‍ വിതരണം ചെയ്തു. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് നഗരസഭാ വാര്‍ഡ് 22 ലെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ക്കു സ്മാര്‍ട്ട് ടിവി നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഓള് സ്റ്റാര്‍സ് ഇരിങ്ങാലക്കുട ക്ലബ് പ്രസിഡന്റ് ടോം ജെ. മാമ്പിള്ളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, വേണുഗോപാലന്‍ മാസ്റ്റര്‍, ഇന്ദിരാദേവി ടീച്ചര്‍, യു.കെ. വിദ്യാസാഗര്‍, മനോജ് ഐബെന്, ഷെമീന, ഡോണ്‍, അജിത്ത്, ശരത് ദാസ്, ജെറോണ്‍ എന്നിവര്‍ സന്നിഹിതരായി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ