വൈവിധ്യവത്കരണത്തിന്റെ സാധ്യത തേടി മുകുന്ദപുരം സഹകരണ സംഘങ്ങള്‍
ഇരിങ്ങാലക്കുട: വെര്‍ച്വല്‍ മാര്‍ക്കറ്റിംഗ്, പ്രാദേശിക ഭക്ഷ്യ ഉല്പാദനവും വിപണനവും കോവിഡ് കാലത്ത് ബാങ്ക് പ്രസിഡന്റുമാരുടെ ചുമതലയും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളിലായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മുകുന്ദപുരം താലൂക്കിലെ സഹകരണ സംഘങ്ങള്‍ക്കായി രണ്ടാം ദിനം സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ‘പ്രസിഡന്റുമാരുടെ അധികാരങ്ങളും ചുമതലകളും ഉത്തരവാദിത്വങ്ങളും’ എന്ന വിഷയത്തെക്കുറിച്ചു എസിഎസ്ടിഐ തിരുവനന്തപുരം മുന്‍ ഡയറക്ടര്‍ ബി.പി. പിള്ള, ‘പ്രാദേശീയ ഭക്ഷ്യ ഉല്പാദനവും വിപണനവും’ എന്ന വിഷയത്തെക്കുറിച്ച് കേരള സര്‍വകലാശാലയിലെ ഡോ. ഗിഗിന്, ‘വെര്‍ച്വല്‍ മാര്‍ക്കറ്റിംഗ്’ എന്ന വിഷയത്തില്‍ അശോക് പി. ദാസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു നടത്തിയ പരിശീലന പരിപാടി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.സി. അജിത്, സര്‍ക്കിള്‍ സഹകരണ യൂണിയന് ഭരണസമിതി അംഗം ജോസഫ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.