പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ഡോണ്‍ബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് അനന്യം: ടി.എന്‍. പ്രതാപന് എം പി
ഇരിങ്ങാലക്കുട: നവീന ആശയങ്ങളും വ്യത്യസ്ത ചിന്താധാരകളും കൈമുതലായ ഒരു പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ഡോണ്‍ ബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് അനന്യമെന്ന് ടി.എന്‍. പ്രതാപന് എം.പി. ഡോണ്‍ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശരിയായ മനോഭാവങ്ങളെ രൂപപ്പെടുത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് നൂറു ശതമാനം നിറവേറ്റുന്ന സ്ഥാപനമാണ് ഡോണ്‍ ബോസ്കോ. വിശുദ്ധ ഡോണ്‍ ബോസ്കോയുടെ നാമധേയത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് തനിമയും സ്വത്വവും ഉണ്ടെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു. റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, മുന്‍ നഗരസഭ ചെയര്‍മാന്‍ന്മാരായ അഡ്വ. എ.പി ജോര്‍ജ്, എം.പി ജാക്സണ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫാ. മനു പീടികയില്‍ , ഫാ. ജോസിന് താഴത്തേറ്റ്, ലൈസ സെബാസ്റ്റ്യന്‍, സെബി മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ശിവപ്രസാദ് ശ്രീധരന്, സജിത്ത് ബാലന്, സിബി പോള്‍, ടെല്‍സന്‍ കോട്ടോളി, കെ.ജെ. ബീന എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു