സംസ്ഥാനത്ത് (ആഗസ്റ്റ് 28) 2543 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.7 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തൃശൂര്‍ ജില്ലയില്‍ 189 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേര് രോഗമുക്തരായി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1324 ആണ്. തൃശൂര്‍ സ്വദേശികളായ 48 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4005 ആണ്. ഇതുവരെ രോഗമുക്തരായത് 2640 പേര്
രോഗം സ്ഥിരീകരിച്ചവരില്‍ 171 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 23 പേരുടെ രോഗ ഉറവിടമറിയില്ല. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 43, ആര്‍എംഎസ് ക്ലസ്റ്റര്‍ 5 , ദയ ക്ലസ്റ്റര്‍ 3, അമല ക്ലസ്റ്റര്‍ 5, ടസാര ക്ലസ്റ്റര്‍ 7 , ജനത ക്ലസ്റ്റര്‍ 1, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 1, പോലീസ് 1, ആരോഗ്യപ്രവര്‍ത്തകര്‍ 2, മറ്റ് സമ്പര്‍ക്കം 87, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 2, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 9 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെകണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 100
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 43
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ് 52
ജനറല്‍ ആശുപത്രി തൃശൂര്‍ 14
കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 55
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 88
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 72
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍160
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍209
എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍65
ചാവക്കാട് താലൂക്ക് ആശുപത്രി14
ചാലക്കുടി താലൂക്ക് ആശുപത്രി 13
സി.എഫ്.എല്‍.ടി.സി കൊരട്ടി67
കുന്നംകുളം താലൂക്ക് ആശുപത്രി 15
ജി.എച്ച്. ഇരിങ്ങാലക്കുട10
ഡി.എച്ച്. വടക്കാഞ്ചേരി4
അമല ഹോസ്പിറ്റല്‍ തൃശൂര്‍37
ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍12
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍4
പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍47
ഹോം ഐസോലേഷന്48