ഓണ്‍ലൈന്‍ പഠനത്തിന് സഹായമേകി ക്രൈസ്റ്റ് തവനിഷും കോമേഴ്സ് 2014-17 ബാച്ചും

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും പൂര്‍വവിദ്യാര്‍ഥികളായ 2014-17 ബികോം അണ്‍എയ്ഡഡ് ബാച്ചും സംയുക്തമായി മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മൊബൈല്‍ ഫോണ്‍ നല്കി. സ്കൂളിലെ കുട്ടികളില്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു തവനിഷ് മൊബൈല്‍ ഫോണ്‍ നല്‍കിയത്. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ മൊബൈല്‍ ഫോണ്‍ മാള സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ജോണ്‍സി ജോണിനു കൈമാറി. സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രഫ. മുവിഷ് മുരളി, പ്രഫ. വി.പി. ആന്റോ, ഡോ. ടി. വിവേകാനന്ദന് എന്നിവര്‍ സന്നിഹിതരായി.