ഇരിങ്ങാലക്കുട സേവാഭാരതി സേവന കേന്ദ്രത്തില്‍ ഇഎന്‍ടി ക്യാമ്പ് 19ന്
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട സേവാഭാരതിയുടെയും തൃശൂര്‍ ദയ ആശുപത്രിയുടേയും സഹകരണത്തോടെ ഇരിങ്ങാലക്കുട സേവാഭാരതി സേവന കേന്ദ്രത്തില്‍ ഇഎന്‍ടി ക്യാമ്പ് 19ന് രാവിലെ ഒമ്പത് മണിക്ക് സംഘടിപ്പിക്കും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിക്കും. കെ.ആര്. സുബ്രഹ്മണ്യന്, സേവാഭാരതി മെഡിസെല്‍ അംഗം ഒ.എന്‍. സുരേഷ്, എക്സി. അംഗം കൃഷ്ണകുമാര്‍, ഹരികുമാര്‍, ജഗദീഷ് പണിക്കവീട്ടില്‍, അനൂപ് കുമാര്‍, കവിത സുരേഷ് എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോണ്‍: 9074476607, 9446540890.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍