ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ദേശീയ വര്‍ഷോപ്പ് നടന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് ഓട്ടണോമസ് കോളജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വര്‍ഷോപ്പ് ഇന്ത്യന്‍ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് അംഗം ഡോ. എ.കെ. നന്ദകുമാരന് ദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. ഡോ. എ.കെ. നന്ദകുമാരന്, ഡോ. കെ. സന്ദീപ് (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്), ഡോ. സുബ്രഹ്മണ്യന് മൂസത് കെ.എസ്. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവി ഡോ. എന്‍.ആര്. മംഗളാംബാള്‍, ആല്‍ഫി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.