യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജില്‍ സയന്‍സ് വിസാര്‍ഡ് 4.0
ഇരിങ്ങാലക്കുട: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തലത്തില്‍ സയന്‍സ് വിഭാഗത്തിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ ഗ്രാന്റ് ഫിനാലെ യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജില്‍ നടന്നു. വി.ആര്. സുനില്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട പരീക്ഷയില്‍ പങ്കെടുത്ത പതിനായിരത്തോളം കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 500 വിജയികള്‍ ആണ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരച്ചത്. പങ്കെടുത്ത 500 കുട്ടികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ ലഭിച്ചു. ഗ്രാന്റ് ഫിനാലെയില്‍ ശ്രേഷ്ഠ ശിക്ഷ്യ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായവര്‍ മൂന്ന് പേരാണ്. ഒന്നാം സ്ഥാനം പ്രത്യുഷ് നായര്‍ ശാന്തിനികേതന്‍ സ്കൂള്‍ ഇരിങ്ങാലക്കുട, രണ്ടാം സ്ഥാനം മിഥുന് മുരളി ജിഎച്ച്എസ്എസ് നന്ദിക്കര, മൂന്നാം സ്ഥാനം മുഹമദ് ഷാ ടിഎന്എംഇഎസ് സ്കൂള്‍ ശ്രീ നാരയണപുരം എന്നിവര്‍ക്കാണ്. യഥാക്രമം 20000, 10000, 5000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. ശ്രേഷ്ഠ ആചാര്യ അവാര്‍ഡിന് വിവിധ വിഷയങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരായ സജിത്ത് വിബി സിഎച്ച്എസ്എസ് ചെന്ത്രാപ്പിന്നി, പ്രകാശ് ബാബു വിഎച്ച്എസ്എസ് അയ്യന്തോള്‍, സീമ എച്ച്ഡിവൈ എസ്എച്ച്എസ്എസ് എടതിരിഞ്ഞി, ബീന ആന്‍ഡ്രൂസ് വിഎച്ച്എസ്എസ് അഗളി, സുബൈദ കാത്തൂന് ഡബ്ലൂഒഎച്ച്എസ്എസ് വയനാട്, ആന്റണി തോമാസ് സെന്റ് ജോസഫ് മതിലകം എന്നിവരെ തിരഞ്ഞെടുത്തു. ശേഷ്ഠ ശിക്ഷ്യ അവാര്‍ഡും ശ്രേഷ്ഠ ആചാര്യ അവാര്‍ഡും എംഎല്‍എ ജേതാക്കള്‍ക്ക് സമ്മാനിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് അധ്യക്ഷനായ ചടങ്ങില്‍ സയന്‍സ് വിസാര്‍ഡ് കോര്‍ഡിനേറ്റര്‍ കെ.എന്‍. കണ്ണന് സ്വാഗതവും, എ.ആര്. രഘുരാജ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മയോള മനോരമ ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍, മാനേജ് മെറ്റ് പ്രതിനിധി നിഷാദ്, ഹെഡ് ഓഫ് ഡിപ്പാര്‍ട്ട് മെന്റ്സ് എന്നിവര്‍ പങ്കെടുത്തു.