കണ്ടംകുളത്തി ദക്ഷിണേന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്; ആദ്യ മത്സരത്തില്‍ എംഡി കോളജ് ജയിച്ചു
ഇരിങ്ങാലക്കുട: അറുപത്തിഒന്നാമത് കണ്ടംകുളത്തി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ എംഡി കോളജ് ഡോണ്‍ബോസ്കോ കോളജ് മണ്ണുത്തിയെ ഏകപക്ഷീയമായ നാല് ഗോലുകള്‍ക്ക് തകര്‍ത്തു, രണ്ടാം മത്സരത്തില്‍ വ്യാസ കോളജും ഐസിഎ തൊഴിയൂരിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ പരാജയപ്പെടുത്തി, ഉച്ചതിരിഞ്ഞു നടന്ന മൂന്നാം മത്സരത്തില്‍ 32 എന്ന സ്കോറില്‍ എസ്എന്‍ കോളജ് കണ്ണൂര്‍ സഹൃദയ കോളജിതിരെ വിജയം നേടി. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്മാന് ടി.വി. ചാര്‍ളി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാംപള്ളി, മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കൌണ്‍സില്‍ അംഗം ജെയ്സണ്‍ പറേക്കാടന്‍, കണ്ടംകുളത്തി കുടുംബാഗം പയസ്, തൊഴുത്തുംപറമ്പില്‍ കുടുംബാഗം അഡ്വ. ടി.ജെ. തോമസ്, കോളജ് കായിക പഠനവിഭാഗം മേധാവി ഡോ. അരവിന്ദാ, കായിക വിഭാഗം മേധാവിയും ടൂര്‍ണമെന്റ് കണ്വീണരുമായ ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു