ഹരിത വിദ്യാലയം’ ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്ലവര്‍ തിളങ്ങി
ഇരിഞ്ഞാലക്കുട: ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍, പൊതു വിദ്യാലയങ്ങളിലെ മികവുറ്റ വിദ്യാലയങ്ങളില്‍ ഇടം നേടി. പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവയ്ക്കുന്നതിനായുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസണ് 3 യില്‍ മികവ് തെളിയിച്ച് മുന്‍നിരയില്‍ നില്ക്കുന്നു. കോവിഡ് കാലത്തും കോവിഡാനന്തര കാലത്തും മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാലയങ്ങളുടെ മികവുകളാണ് റിയാലിറ്റി ഷോയിലൂടെ അവതരിപ്പിക്കുന്നത്. 1600 സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 109 വിദ്യാലയങ്ങള്‍ ആണ് രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നത് .ജില്ലയില്‍ നിന്നുള്ള അഞ്ചു സ്കൂളുകളില്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ ഇരിഞ്ഞാലക്കുടയും സ്ഥാനം പിടിച്ചു. പഠനരംഗത്തെ മികവുകള്‍ക്കൊപ്പം കലാകായിക ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തി പരിചയ രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ ഇടപെടലുകളും എല്ലാം ഈ’ ഷോ’യില്‍ വിലയിരുത്തും. കുട്ടികള്‍ക്കായി അബാക്കസ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആയോധനകലകളുടെ അഭ്യസനം ,ലൈവ് റേഡിയോ എഫ് എം, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ദിനാചരണങ്ങള്‍, സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനാകുന്ന ടാലന്റ്സ്റ്റേജ്, വാള് ഓഫ് ഹാപ്പിനസ് എന്നിവ ഈ വിദ്യാലയത്തിന്റെ മികവുറ്റ പ്രകടനങ്ങളാണ്. പൊതിച്ചോറ് വിതരണം, ക്ലോത്ത് ബാങ്ക് പ്രവര്‍ത്തനം, ഔഷധ ചെടികള്‍, ചെടിത്തോട്ടം പോഷകമൂല്യ മുള്ളഭക്ഷണം തുടങ്ങിയവ മികവുകള്‍ തന്നെ. പ്രധാനാധ്യാപിക സിസ്റ്റര്‍ മേബിള്‍, പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കരപറമ്പില്‍, എന്നിവര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തു. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഞായറാഴ്ച രാത്രി ഏഴിന് സംപ്രേഷണംചെയ്യും.