കലാനിലയം രാഘവനാശാനെ ജെസിഐ ഇരിങ്ങാലക്കുട ആദരിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ കഥകളി പുരസ്കാരത്തിന് അര്‍ഹനായ കലാനിലയം രാഘവന് ആശാനെ ജെസിഐ ഇരിങ്ങാലക്കുട ആദരിച്ചു. ജെസിഐ പ്രസിഡന്റ് മെജോ ജോണ്‍സനും, ലേഡി ജേസിവിംഗ് ചെയര്‍പേഴ്സണ്‍ നിഷിന നിസാറും പൊന്നാടയണിച്ച് ആദരിച്ചു. മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍ ടെല്‍സണ്‍ കോട്ടോളി, മണിലാല്‍, വി.ബി. സെനറ്റര്‍ നിസാര്‍ അഷറഫ്, അജോ ജോണ്‍, ട്രീസ ഡയസ് എന്നിവര്‍ പ്രസംഗിച്ചു. ഉണ്ണായിവാര്യര്‍ കലാനിലയത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ കലാനിലയം രാഘവന് ആശാന് മറുപടി പ്രസംഗം നടത്തി.