61ാമത് കണ്ടംകുളത്തി ടൂര്‍ണമെന്റ്; വടക്കാഞ്ചേരി വ്യാസ ജേതാക്കള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ച 61ാമത് കണ്ടംകുളത്തി ദക്ഷിണേന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വടക്കാഞ്ചേരി വ്യാസ ജേതാക്കളായി. ഫൈനലില്‍ വ്യാസ കോളജ് തൃശൂര്‍ സെന്റ് തോമസ് കോളജിനെ 31ന് പരാജയപ്പെടുത്തി. ജേതാക്കള്‍ക്ക് വേണ്ടി നിധിന്, അദിനാന്, അനല്‍ എന്നിവര്‍ 75, 80, 87 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടപ്പോള്‍ പെനാല്‍റ്റിയിലൂടെ സെന്റ് തോമസിന് വേണ്ടി ഹുവദ് ഗോള്‍ നേടി. മാന്‍ ഓഫ് ദി മാച്ച് ആയി വ്യാസയിലെ അദിനാന്, ഗോള്‍ കീപ്പറായി വ്യാസയിലെ അജില്‍, മികച്ച ഡിഫന്ററായി കേരള വര്‍മ്മയിലെ അക്ഷയ് എന്നിവരെ തിരഞ്ഞെടുത്തു. സമാപനസമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്. ബിന്ദു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാംപള്ളി, പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്റഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ടി.പി. ഔസപ്പ്, പയസ് കണ്ടംകുളത്തി, അഡ്വ. ടി.ജെ. കോളജ്, കായിക വകുപ്പ് മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, കായിക പഠന വിഭാഗം മേധാവി ഡോ. ബി.പി. അരവിന്ദ എന്നിവര്‍ പങ്കെടുത്തു.