തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ വാര്‍ഷികo
പുല്ലൂര്‍: തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും യാത്രയയപ്പും സമുചിതമായി കൊണ്ടാടി. മദര്‍ ജനറല്‍ സിസ്റ്റര്‍ റിന്‍സി സിഎസ്സി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റലപ്പിളളിയും, സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ വോണ്‍ വര്‍ഗീസ് ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഡി. പോള്‍ പ്രൊവിന്‍ഷ്യല്‍ സൂപ്പിരിയര്‍ മദര്‍. മനീഷ സിഎസ്സി, തൃശൂര്‍ പ്രൊവിന്‍ഷ്യല്‍ മദര്‍ വെണ്മ സിഎസ്സി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഈ വര്‍ഷം വിരമിക്കുന്ന സിസ്റ്റര്‍ ഗില്ദാസിന് യാത്രയയപ്പ് നല്കി. പ്രധാന അധ്യാപിക സിസ്റ്റ്ര്! ജെര്മയിന്, തുറവന്ക്കുന്ന് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഷാജു ചിറയത്ത്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍ പഞ്ചായത്ത് അംഗങ്ങളായ റോസ്മി ജയേഷ്, തോമസ് തൊകലത്ത്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി സില്‍ജോ പി. ആന്റണി, പിടിഎ വൈസ് പ്രസിഡന്റ് റീജോ കൂനന്‍ മാഗസിന് പ്രകാശനവും നടത്തി. സിസ്റ്റര്‍ അനശ്വര, സിസ്റ്റര്‍ ഗില്‍ദാസ്, പിടിഎ പ്രതിനിധികളായ ലിജോ മൂഞ്ഞേലി, കീര്‍ത്തി ധനേഷ്, സിസ്റ്റര്‍ ഫെമി, സിസ്റ്റര്‍ നിമിഷ, ഷെറിങ്ങ് ചാക്കോ, സിസ്റ്റര്‍ റോസ് മേരി എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്