വ്യക്തിത്വ വികാസ ശില്പശാല-സമേതം ദ്വിദിന ശില്പശാല ആരംഭിച്ചു
ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്ന് നഗരസഭാ പരിധിയിലുള്ള വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന വ്യക്തിത്വ വികാസ ശില്പശാല നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ശില്പ ശാലയില്‍ ഇരിങ്ങാലക്കുട ഗവ. ബോയ്സ്, ഗേള്‍സ്, നാഷണല്‍ എന്നീ സ്കൂളുകളിലെ 50 കുട്ടികള്‍ പങ്കെടുക്കുന്നു. പ്രസ്തുത യോഗത്തില്‍ ഹെഡ്മിസ്ട്രസ് സുനീതി ടീച്ചര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ്
പി.വി. ജയന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ശില്പശാല ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ഷിജി പൗലോസ് നന്ദി പറഞ്ഞു. സായ്ജിത്, രഞ്ജിത്ത് ഡിങ്കി എന്നീ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ വ്യക്തിത്വ വികാസ ശില്പശാല, നാടകക്കളരി എന്നിവ കുട്ടികള്‍ക്കായി ഒരുക്കി.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്