കാര്‍ഷിക-കായിക-ഡിജിറ്റല്‍ മേഖലക്ക് ഊന്നല്‍ നല്കി മുരിയാട് പഞ്ചായത്ത്

മുരിയാട്: കായികമേഖലയിലെ അടിസ്ഥാന വികസനം, കാര്‍ഷികമേഖലയില്‍ കേരമുരിയാട്, കൃഷിയിടങ്ങളിലെ ജലസേചന നീരോഴുക്ക് സംവിധാനങ്ങളുടെ സൗകര്യവര്ദ്ധനവ്, ആസ്തി ഡിജിറ്റലൈസേഷന്, ഡിജിറ്റല്‍ ഡിവൈസ് ക്യാമ്പയിന് എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജി മുരിയാട് തുടങ്ങിയ മേഖലകളില്‍ മുന്നേറ്റത്തിന്റെ രൂപരേഖ അവതരിപ്പിച്ച് മുരിയാട് ഗ്രാമപഞ്ചയാത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ആനന്ദപുരം ഇഎംഎസ് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സമിതി ചെയര്മാന് കെ.പി. പ്രശാന്ത് വികസന രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്ഥിരം സമിതി ചെയര്മാന്മാരായ കെ.യു. വിജയന്, രതി ഗോപി, ഭരണസമിതി അഗം തോമസ് തൊകലത്ത്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പ്രഫ. എം. ബാലചന്ദ്രന്, സെക്രട്ടറി റെജിപോള്‍ എന്നിവര്‍ സംസാരിച്ചു.