ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കു ഭവനനിര്‍മാണത്തിന് തുക നല്‍കണം- ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട പടിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മാണത്തിന് ആവശ്യമായ തുക എത്രയും വേഗം ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടിയൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്പില് ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് സാജന് അച്ചങ്ങാടന്‍ അധ്യക്ഷത വഹിച്ച ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.എം. ഉണ്ണികൃഷ്ണന് സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാകോണ്‍ഗ്രസ് അധ്യക്ഷ രഞ്ജിനി ടീച്ചര്‍ മുഖ്യാഥിതി ആയിരുന്നു. പടിയൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ സുനന്ദ ഉണ്ണികൃഷ്ണന്, ജോയ്സി, മഹിളാ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം പ്രസിഡന്റ് ഹാജിറ റഷീദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ആയ കണ്ണന് മാടത്തിങ്കല്‍, എ.ഐ. സിദ്ധാര്ഥന്, ജോര്‍ജ് ഇലഞ്ഞിക്കല്‍, ഷീദ്, മണ്ഡലം ഭാരവാഹികളായ കെ.കെ. ഷൗക്കത്തലി, ഒ.എന്‍. ഹരിദാസ്, ബിജു ചാണാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു