ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ 2022-23 അധ്യായന വര്‍ഷത്തെ ജ്യോതിസ് ഫെസ്റ്റ് ആഘോഷിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജില്‍ 2022-23 അധ്യായന വര്‍ഷത്തെ ജ്യോതിസ് ഫെസ്റ്റ് ആഘോഷിച്ചു. ജ്യോതിസ് ഫെസ്റ്റ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ഇന്‍സ്റ്റഗ്രാം ഫേമും കൂടാതെ ജ്യോതിസ് കോളജ് പൂര്‍വവിദ്യാര്‍ഥിയുമായ നിഹാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജ്യോതിസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടറും, കത്തോലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്ററുമായ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജ്യോതിസ് കോളജ് ചെയര്‍മാനുമായ ജോസ് ജെ. ചിറ്റിലപ്പള്ളിയും അനുഗ്രഹ പ്രഭാഷണം നടത്തി. അക്കാദമിക് കോഡിനേറ്റര്‍ സി.കെ. കുമാര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. ഹുസൈന്, സ്റ്റാഫ് പ്രതിനിധിപ്രിയ ബൈജു തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. പ്രോഗ്രാം കോഡിനേറ്റര്‍ ടി.വി. അഭിരാമി സ്വാഗതവും സ്റ്റുഡന്‍സ് റെപ്രസെന്ററ്റീവ് അഞ്ജലി കൃഷ്ണ നന്ദിയും രേഖപ്പെടുത്തി.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്