മുനിസിപ്പല്‍ റിഡിംഗ് റൂമിലേക്ക് പുസ്തകങ്ങളും ഷെല്‍ഫും ജെസിഐ കൈമാറി
ഇരിങ്ങാലക്കുട: ലോക മാതൃഭാഷ ദിനാചരണത്തോടനുബന്ധിച്ച് ജെസിഐ ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ സജീകരിച്ചിട്ടുള്ള റീഡിംഗ് റൂമിലേക്ക് ഷെല്‍ഫും നൂറോളം പുസ്തകങ്ങളും കൈമാറി. ലേഡി വിംഗ് ചെയര്‍ പേഴ്സണ്‍ നിഷിന നിസാര്‍ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ സുജ സജീവ് കുമാര്‍, ജെയ്സന് പാറേക്കാടന്‍, സി.സി. ഷിബിന്‍, പ്രോഗ്രാം ഡയറക്ടര്‍ ലയ കിരണ്‍, റെന്‍സി നിധിന്, ധന്യ ജിസന്‍, അഡ്വ. ജോണ്‍ നിധിന്, ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഷാജു പാറേക്കാടന്‍, നിസാര്‍ അഷ്റഫ,് പി.ജെ. ജീസന്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു