സബര്‍മതി സാംസ്കാരിക വേദിയുടെ നേത്ര രോഗ നിര്‍ണയ ക്യാമ്പും ചികിത്സാ സഹായവും
പടിയൂര്‍: സബര്‍മതി സാംസ്കാരിക വേദിയും തൃശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ പടിയൂര്‍ സബര്‍മതി സാംസ്കാരിക വേദി നേത്ര രോഗ തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിനി ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായ വിതരണം വാര്‍ഡ് മെമ്പര്‍ ജോയ്സി ആന്റണി നിര്‍വഹിച്ചു. സബര്‍മതി പ്രസിഡന്റ് കെ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ബിജു ചാണാശ്ശേരി സ്വാഗതവും, സെക്രട്ടറി പി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഒ.എന്‍. ഹരിദാസ്, എ.ഐ. സിദ്ധാര്ത്ഥന്, നൗഷാദ് വൈപ്പിന്‍ കാട്ടില്‍, സി.എം. ഉണ്ണികൃഷ്ണന്, സുനന്ദ ഉണ്ണികൃഷ്ണന്, കെ.ഐ. റഷീദ്, ഹാജറ റഷീദ്, എം.സി. നീലാംബരന്‍, ജയരാജന്, വര്‍ഗീസ് അറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു