തയ്യല്‍ മെഷീന് വിതരണവും പൂര്‍വവിദ്യാര്‍ഥി സംഗമവും നടത്തി

ഇരിങ്ങാലക്കുട: ശതാബ്ധിയുടെ നിറവില്‍ നില്ക്കുന്ന ലിറ്റില്‍ ഫ്ളവര്‍ എല്‍പി വിദ്യാലയത്തില്‍ അമ്മമാര്‍ക്ക് ഒരു കൈത്താങ്ങ് കര്‍മ്മപദ്ധതിയുടെ ഭാഗമായി പത്ത് തയ്യല്‍ മെഷീന് വിതരണവും രണ്ടാംഘട്ട പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമവും നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. വിജയ പ്രതീകാത്മകമായി ശതാബ്ദിയെ സൂചിപ്പിക്കുന്ന 100 നെ വഹിച്ചുള്ള ബലൂണുകള്‍ പറത്തിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യോഗത്തിന് അധ്യക്ഷത വഹിച്ച സിസ്റ്റര്‍ ഫ്ളവറെറ്റ് തയ്യല്‍ മെഷീനുകള്‍ വിതരണം നടത്തി. മുന്‍ നഗരസഭാ ചെയര്‍മാനും പൂര്‍വ വിദ്യാര്‍ഥിയുമായ എംപി ജാക്സണ്, റിട്ടയേര്‍ഡ് അധ്യാപകരായ സിസ്റ്റര്‍ സുമംഗള, സി.വി. മറിയാമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനെറ്റ് സ്വാഗതവും, അധ്യാപക പ്രതിനിധി എം.ഐ. സജി നന്ദിയും പറഞ്ഞു.