കിടപ്പുരോഗികളായ വയോജനങ്ങള്‍ക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു
കല്ലേറ്റുംകര: കല്ലേറ്റുംകര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകരയിലെ കിടപ്പുരോഗികളായ വയോജനങ്ങള്‍ക്കും ബിവിഎംഎച്ച്എസ് സ്കൂള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുമുള്ള സൗജന്യ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി നിര്‍വഹിച്ചു. കല്ലേറ്റുംകര ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ നടത്തിയ വയോജനങ്ങള്‍ക്കുള്ള കണ്ണട വിതരണത്തിന്റെ ഉദ്ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള പഠന സാമാഗ്രികള്ക്കുള്ള സാമ്പത്തിക സഹായവും പ്രധാന അധ്യാപകന് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ക്ക് കൈമാറി. യോഗത്തില്‍ കല്ലേറ്റുംകര ലയണ്‍സ് ക്ലബ് പ്രസിഡന്റ് അരുണ്‍ താണ്ടിയക്കല് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ചീഫ് മെന്റര്‍ എ.ആര്. രാമകൃഷ്ണന്, ലയണ്‍സ് പ്രസിഡന്റ് ലിസി സജി, സെക്രട്ടറി നിതിന്‍ ലോറന്‍സ്, സജി കോക്കാട്ട്, ഷിബു കോക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു