വാരിയര്‍ സമാജം കഴക സംഗമം

നടവരമ്പ്: സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കഴകസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ധരണീധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന് വാരിയര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മുപ്പത്തിനാല് കഴകവൃത്തി ചെയ്യുന്ന ക്ഷേത്ര കഴകക്കാരെ പൊന്നാട ചാര്‍ത്തി മെമ്മറ്റോ നല്കി ആദരിച്ചു. സെക്രട്ടറി വി.വി. ഗിരീശന്, ടി. രാമന്‍കുട്ടി, പി.എം. രമേഷ് വാരിയര്‍, ടി. വിജയന്, ഇന്ദിര ശശീധരന് എന്നിവര്‍ പ്രസംഗിച്ചു.