കെസിബിസി മദ്യവിരുദ്ധ സമിതി നില്‍പ്പ് സമരം നടത്തി

എടത്തിരുത്തി: കെസിബിസി മദ്യവിരുദ്ധ സമിതി എടത്തിരുത്തി ഫോറോനയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരെ നില്‍പ്പ് സമരം നടത്തി. ഫാ. വിന്‍സെന്റ് പാറയില്‍ ഉദ്ഘാടനം നടത്തി. പ്രസിഡന്റ് സിജോ ആലപ്പാട്ട് അധ്യക്ഷനായി, രൂപത ജോയിന്റ് സെക്രട്ടറി രഞ്ചില്‍ തേക്കാനത്ത്, ജോര്‍ജ് പള്ളിപ്പാട്ട്, ജോര്‍ജ് തേക്കാനത്ത്, മേരി മത്തായി, വിന്‍സെന്റ് വൈലോപ്പിള്ളി, ഡിന്റോ ഡോമിനി എന്നിവര്‍ സംസാരിച്ചു.