സമേതം ചരിത്രാന്വേഷണ യാത്രയുമായി
ഇരിങ്ങാലക്കുട ഉപജില്ലാതല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ചരിത്രാന്വേഷണ യാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാ തല മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇരിങ്ങാലക്കുട നഗരസഭ കൂടാതെ എട്ട് പഞ്ചായത്തുകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഉപജില്ലാതല മത്സരം സംഘടിപ്പിച്ചത്. എട്ട് കുട്ടികള്‍ വീതം ഉള്‍ക്കൊള്ളുന്ന മുപ്പതോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. ഷാജിന്റെ അധ്യക്ഷതയില്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി, ബിപിസി കെ.ആര്. സത്യപാലന്, കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇരിങ്ങാലക്കുട എഇഒ എം.സി. നിഷ സ്വാഗതവും പ്രധാനാധ്യാപിക വി. ബീന ബേബി നന്ദിയും പറഞ്ഞു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം