സായാഹ്ന ജനസദസ് സംഘടിപ്പിച്ചു

പടിയൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം കമ്മിറ്റി സായാഹ്ന ജനസദസ് സംഘടിപ്പിച്ചു. കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പെട്രോള്‍, പാചകവാതകം, വെള്ളം, വൈദ്യുതി എന്നിവയുടെ വിലവര്ധനവിനെതിരെയും എടതിരിഞ്ഞി സെന്ററില്‍ സായാഹ്ന ജനസദസ് നടത്തി. മണ്ഡലം പ്രസിഡന്റ് സാജന് അച്ചങ്ങാടന്‍ അധ്യക്ഷനായ ജനസദസ് ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്്ഘാടനം ചെയ്തു. കെപിസിസി മുന്‍ മെമ്പര്‍ ഐ.കെ. ശിവജ്ഞാനം, കാട്ടൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ എ.ഐ സിദ്ധാര്ഥന്, സി.എം. ഉണ്ണികൃഷ്ണന്, ജോര്‍ജ് ഇലഞ്ഞിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.