പ്രബന്ധ അവതരണം നടന്നു
വെള്ളാങ്കല്ലൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചരിത്രാന്വേഷണ യാത്രകള്‍ പ്രാദേശിക ചരിത്രരചന വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് തല പ്രബന്ധ അവതരണം ജിയുപിഎസ് വള്ളിവട്ടം സ്കൂളില്‍ നടന്നു. ജിയുപിഎസ് വള്ളിവട്ടം സ്കൂള്‍ പ്രധാന അധ്യാപിക ബീന ടീച്ചര്‍ സ്വാഗതം പറഞ്ഞയോഗത്തില്‍ ജിഎച്ച്എസ്എസ് കരൂപടന്ന സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപിക മീര ടീച്ചര്‍ അധ്യക്ഷയായി. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സൂജന ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ജിഎച്ച്എസ്എസ് കരൂപ്പടന്ന പിടിഎ എക്സിക്യുട്ടീവ് അംഗവും പ്രാദേശിക ചരിത്രകാരനുമായ മൈസൂര്‍ കരുപ്പടന്ന ആശംസകള്‍ നേര്‍ന്നു. വെള്ളാങ്കല്ലൂര്‍ സജീന്ദ്രന് മാസ്റ്റര്‍ സമാപനയോഗം ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മാനദാനം നടത്തി. വള്ളിവട്ടം എസ്എംസി അംഗങ്ങളായ എസ്.കെ. രാജന്, വിശ്വേശ്വരന്, അമ്പാടി ഉണ്ണികൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു. ചരിത്ര അന്വേഷണ യാത്രകള്‍ കോഡിനേറ്റര്‍ നിഷ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു