കട്ടില് വിതരണം ചെയ്തു
വെള്ളാങ്കല്ലൂര്‍: ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി വൃദ്ധര്‍ക്ക് കട്ടില് വിതരണോദ്ഘാടനം പഞ്ചായത്ത് എം.എം. മുകേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ബാബു സ്വാഗതം പറഞ്ഞു. വികസ കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിയോ ഡേവിസ്, വാര്‍ഡ് മെമ്പര്‍ മാരായ ഷറഫുദ്ദീന്, വര്‍ഷ പ്രവീണ്‍, ഷിബി അനില്‍, സില്‍ജ ശ്രീനിവാസന്, സദ്ദക്കത്തുള്ള, ജാസ്മിന് ജോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി.എസ്. സുഷമ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ സിമി റഷീദ് പരിപാടിക്ക് നന്ദി പറഞ്ഞു. 67 പേര്‍ക്ക് കട്ടില് വിതരണം ചെയ്തു.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
മാരാത്ത് നഗര്‍ ഉന്നതിക്ക് ഒരു കോടി രൂപ
പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു