സിഎംഎസ് എല്‍പി സ്കൂള്‍ വാര്‍ഷികം
ഇരിങ്ങാലക്കുട: സിഎംഎസ് എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കോര്‍പ്പറേറ്റ് അസിസ്റ്റന്റ് മാനേജര്‍ സണ്‍ഷൈന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായ തൃപ്പൂണിത്തറ ഡിവൈഎസ്പി സി.പി. അശോകന്, ചെസ് ഇന്റര്‍നാഷ്ണല്‍ ആര്‍ബിറ്റേറ്റര്‍ പദവിക്ക് അര്‍ഹനായ പീറ്റര്‍ ജോസഫ് എന്നീ പൂര്‍വ വിദ്യാര്‍ഥികളെ ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ മെമന്റോ നല്കി ആദരിച്ചു. സ്കൂള്‍ സപ്ലിമെന്റിന്റെ പ്രകാശനം വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് നിര്‍വഹിച്ചു. പ്രധാന അധ്യാപിക ഷൈജി ആന്റണി, ഒഎസ്എ പ്രസിഡന്റ് കുര്യന് ജോസഫ്, ഒടിഎ പ്രതിനിധി കഞ്ഞുമോള്‍ ടീച്ചര്‍, സിഇഎഫ് പ്രതിനിധി ഐസക് നാം, പിടിഎ പ്രസിഡന്റ് രാജി രാജേഷ്, അധ്യാപക പ്രതിനിധി കെ.പി. അശ്വതി എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്