ജോസ് വിഭാഗമാണ് യഥാര്‍ഥ കേരള കോണ്‍ഗ്രസ് (എം) എന്ന് ഇലക്ഷന് കമ്മീഷന്റെ വിധിയില്‍ ആഹ്ളാദസംഗമം നടത്തി
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗമാണു യഥാര്‍ഥ കേരള കോണ്‍ഗ്രസെന്നും അവര്‍ക്കാണു പാര്‍ട്ടിയുടെ അംഗീകൃത ചിഹ്നമായ രണ്ടില അവകാശപ്പെട്ടതെന്നുള്ള ഇലക്ഷന് കമ്മീഷന്റെ വിധിയില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദസംഗമം നടത്തി. ഇതു സത്യത്തിന്റെ വിജയമാണെന്നും പി.ജെ. ജോസഫിന്റെയും തോമസ് ഉണ്ണിയാടന്റെയും അഹങ്കാരത്തിനും ധിക്കാരത്തിനും ഏറ്റ തിരിച്ചടിയാണെന്നു സംഗമം ഉദ്ഘാടനം ചെയ്ത കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. വര്‍ഗീസ് പ്രസ്താവിച്ചു. പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നം തരില്ല എന്നു പറഞ്ഞ് പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കി പാരവെച്ചു തോല്പിച്ച ജോസഫിനു ഇപ്പോള്‍ കൈയില്‍ നിന്നു ചിഹ്നവും പാര്‍ട്ടിയും പോയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ആല്ത്തറക്കല് നടത്തിയ ആഹ്ലാദസംഗമ ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഇ.വി. ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി നേതാക്കളായ കെ.ബി. ഷമീര്‍, ജൂലിയസ് ആന്റണി, പി.ആര്. സുശീലന്, എം.കെ. ജോളി, ഡേവിസ് ചക്കാലക്കല്‍, സണ്ണി ചിറയത്ത്, സേമു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം