സംസ്ഥാനത്ത് സെപ്റ്റബർ 2 ന് 1547 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് സെപ്റ്റംബർ 2 ന് 1547 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 228 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 204 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 159 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 146 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 145 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 142 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 136 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 121 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 88 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 81 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 38 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 30 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 17 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 12 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.7 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കർ (60), തിരുവനന്തപുരം കലയ്ക്കോട് സ്വദേശി ഒാമനക്കുട്ടൻ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സിൽവാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂർ സ്വദേശിനി നബീസ ബീരാൻ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോർജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദൻ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രൻ നായർ (63) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 305 ആയി.
തൃശൂർ ജില്ലയിൽ (സെപ്റ്റംബർ 2) 121 പേർക്ക് കൂടി കോവിഡ്; 100 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ സെപ്റ്റംബർ 2ന് 121 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 100 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1436 ആണ്. തൃശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4720. അസുഖബാധിതരായ 3232
പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരിൽ 118 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 20 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്.
സ്പിന്നിംഗ് മിൽ ക്ലസ്റ്റർ 6
പരുത്തിപ്പാറ ക്ലസ്റ്റർ 5
എലൈറ്റ് ക്ലസ്റ്റർ 4
ജനത ക്ലസ്റ്റർ 4
ആർ.എം.എസ് ക്ലസ്റ്റർ 3
ദയ ക്ലസ്റ്റർ 3
സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 2
ചാലക്കുടി ക്ലസ്റ്റർ 2
അഴീക്കോട് ക്ലസ്റ്റർ 2
കല്ലേപ്പാടം ക്ലസ്റ്റർ 2
എ.ആർ. ക്യാമ്പ് 1
അമല ക്ലസ്റ്റർ 1
തസാര ക്ലസ്റ്റർ 1
രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ്ലൈൻ വർക്കർക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.
മറ്റ് സമ്പർക്ക കേസുകൾ 59. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. ബുധനാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 103 സി.എഫ്.എൽ.ടി.സി ഇ.എസ്.എെ സി.ഡി മുളങ്കുന്നത്തുകാവ് 45
എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്43
ജി.എച്ച് തൃശൂർ-13
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 53
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-82
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 39
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ134
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ175
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ56
ചാവക്കാട് താലൂക്ക് ആശുപത്രി 25
ചാലക്കുടി താലൂക്ക് ആശുപത്രി 12 സി.എഫ്.എൽ.ടി.സി കൊരട്ടി – 50
കുന്നംകുളം താലൂക്ക് ആശുപത്രി 14
ജി.എച്ച് . ഇരിങ്ങാലക്കുട – 16
ഡി .എച്ച്. വടക്കാഞ്ചേരി – 5
അമല ഹോസ്പിറ്റൽ തൃശൂർ 11
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 15
മദർ ഹോസ്പിറ്റൽ തൃശൂർ 1
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ – 6
പി . സി. തോമസ് ഹോസ്റ്റൽ തൃശൂർ 159
ഹോം എെസൊലേഷൻ
8799 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.