ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാദമി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ഗോസിമാർ ടേബിൾ ടെന്നീസ് അക്കാഡമിയുടെ ഉദ്ഘാടനവും സംസ്ഥാന ദേശീയ താരങ്ങളെ ആദരിക്കലും ക്രൈസ്റ്റ് ഹാളിൽ വെച്ച് നടത്തി. ക്രൈസ്റ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കാപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള രക്ഷാധികാരി പി.കെ. വെങ്കിടരാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള ട്രെഷറർ ജോസഫ് ചാക്കോ, കോളജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് എച്ച്ഒഡി ഡോ. ബിന്റു ടി. കല്യാൺ, കോളജ് പിആർഒ ഫാ. സിബി ഫ്രാൻസിസ്, കോർഡിനേറ്റർ ഡോ. കെ.എം. സെബാസ്റ്റ്യൻ, അസിസ്റ്റന്റ് പ്രഫ. എം.എൻ. നിധിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്പോർട്സും ജീവിതവും എന്ന വിഷയത്തിൽ ഡോ. അരുൺ ബാലകൃഷ്ണൻ രക്ഷിതാക്കൾക്കായി സെമിനാർ നടത്തി. റെഗുലർ ബാച്ചിലേക്കുള്ള ഏതാനും സീറ്റുകൾ കൂടി ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995708159,9946821559

പടിയൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
കൊറ്റനെല്ലൂര്‍ എഎല്പിസിഎസ് സ്കൂളിന്റെ വാര്‍ഷികാഘോഷം
കരാഞ്ചിറ സെന്റ് ജോര്‍ജ്സ് കോണ്‍വെന്റ് യുപി സ്കൂള്‍ വാര്‍ഷികാഘോഷം
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം
ആളൂര്‍ സിഎല്‍പി സ്കൂള്‍ സ്കൂള്‍ വാര്‍ഷികം
എടത്തിരിഞ്ഞി സെന്റ് മേരീസ് സ്കൂളിന്റെ വാര്‍ഷികാഘോഷം