ഇരിങ്ങാലക്കുട സഹകരണ ആശുപത്രി വാർഷികദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സഹകരണാശുപത്രി വാർഷികദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എംപി പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് എംപി ജാക്സൻ അധ്യക്ഷനായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സിജി പ്രദീപ്കുമാർ മുഖ്യാതിഥിയായിരുന്നു.
വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരൻ, നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി, പഞ്ചായത്തംഗം പി.ജെ. സതീഷ്, സെക്രട്ടറി കെ. വേണുഗോപാലൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. നാഥനിയേൽ തോമസ്, ലാൽ ശ്രീധർ എന്നിവർ പ്രസംഗിച്ചു. പ്രളയസമയത്തും കോവിഡ് കാലത്തും ചെയ്ത സേവനത്തിന് ഡോ. പ്രദീപ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു