കൂടൽമാണിക്യം ഉത്സവം; നൂറോളം സ്റ്റാളുകളുമായി എക്സിബിഷന് തുടക്കമായി

ഇരിങ്ങാലക്കുട: ഉത്സവത്തിന്റെ ഭാഗമായി കൊട്ടിലാക്കൽ മൈതാനിയിൽ ആരംഭിച്ച എക്സിബിഷന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കാർഷിക സർവകലാശാല, പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ടൂറിസം എന്നീ സർക്കാർ വകുപ്പുകൾ, വിനോദത്തിന് പ്രാധാന്യം നൽകിയുള്ള മരണക്കിണർ, ജയന്റ് വീൽ, ഫ്ളോട്ടിംഗ് വഞ്ചി, വിവിധ ഗെയിമുകൾ, കളിക്കോപ്പുകൾ, അലങ്കാര വസ്തുക്കൾ, ഐസ്ക്രീം എന്നിവയുടെ അടക്കം നൂറോളം സ്റ്റാളുകളാണ് ഇത്തവണ എക്സിബിഷന് എത്തിയിട്ടുള്ളത്. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.