ലൈഫ് മിഷന് മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടന്നു
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ലൈഫ് മിഷന് മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ ഇരിങ്ങാലക്കുട നഗരസഭാതല പ്രഖ്യാപനം നടന്നു. ഡിസി കോളനിയിലുള്ള തങ്കമണി അരിക്കാട്ടുപറമ്പിലിന്റെ വീടിന്റെ പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സന് സോണിയാഗിരി ഉദ്ഘാടനം ചെയ്തു. പിഎംഎവൈ ലൈഫ് പദ്ധതി പ്രകാരം ഇതുവരെ 1064 ഗുണഭോക്താക്കള്‍ക്ക് അംഗീകാരം ലഭിച്ചു. 643 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. നിലവില്‍ ഇതുവരെ ലഭിച്ച കേന്ദ്രസംസ്ഥാന വിഹിതം നൂറുശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2021ന് മുമ്പ് പദ്ധതി അംഗീകാരം ലഭിച്ച 97.5 ശതമാനം വീടുകളും തയ്യാറായി. ചടങ്ങില്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല