ഒഡീഷ പഠനസംഘം മുരിയാട് ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി
മുരിയാട്: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒഡീഷയില്‍ നിന്നും കേരളത്തിലെത്തിയ പ്രതിനിധി സംഘം മുരിയാട് ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു. ചീഫ് ജനറല്‍ മാനേജര്‍ ഓഫ് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി സുസ്മിത ബെഹ്റ, മേഘാനന്ദ് ബഹന, സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസര്‍ ഓഡിഎംഎ ഗൗരി ശങ്കര്‍ മിശ്ര എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരയെപ്പറ്റി സവിസ്തരം അന്വേഷിച്ചറിഞ്ഞ് ഒപ്പം തന്നെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രവര്‍ത്തനരംഗത്തും കാര്‍ബണ്‍ ന്യൂട്രാലിറ്റി, പ്രാദേശിക ടൂറിസം, ഡിജി മുരിയാട് തുടങ്ങി പഞ്ചായത്ത് നടത്താന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രതിനിധിസംഘം അന്വേഷിച്ചറിയുകയുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആമുഖ അവതരണം നടത്തി. പദ്ധതികളെ സംബന്ധിച്ച് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പ്രഫ. എം. ബാലചന്ദ്രനും, ആസൂത്രണ സമിതി അംഗം ഡോ. കേസരി മേനോനും വിശദീകരിച്ചു. കില ഫാക്കല്‍ട്ടി ഡോ. കെ. ശ്രീകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, മണി സജയന്, നിഖിത അനൂപ്, മനീഷ മനീഷ്, നിത അര്ജുനന് തുടങ്ങിയവരും, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ജീവധാര പദ്ധതിയുടെ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും പ്രാഥമിക പ്രവര്‍ത്തനങ്ങളും ഏറെ ആകാംക്ഷയോടുകൂടിയാണ് പ്രതിനിധിസംഘം ശ്രവിച്ചത്. പഞ്ചായത്ത് നടപ്പിലാക്കാന്‍ പോകുന്ന ഡിജി മുരിയാട്, ഡെസ്റ്റിനേഷന്‍ ടൂറിസം, കേരമുരിയാട് തുടങ്ങിയ പദ്ധതികളും ഏറെ മാതൃകാപരമാണെന്നും അനുകരണീയമാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. കേരളത്തില്‍ നടക്കുന്ന ഇത്തരം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാക്കാവുന്നതാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.