ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
ഇരിങ്ങാലക്കട: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്ത് മണിയോടെ തുമ്പൂര്‍ ജംഗ്ഷനു സമീപമാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടില്‍ ഷൈന്‍(36), ഭാര്യ രേഷ്മ(34), മക്കളായ വസന്ത്(14), ബിയ(5) രേഷ്മയുടെ സഹോദരന് വാഴൂര്‍ വീട്ടില്‍ ജിതിന്‍ലാല്‍ (30), സുഹൃത്ത് കൂനിയാറ വീട്ടില്‍ അജിത്ത് (27) എന്നിവര്‍ക്കാണ് കാറിലുണ്ടായിരുന്നവരില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷൈന്‍ നെ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലും ജിതിന്‍ലാലിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രേഷ്മ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന കോഴിക്കോട് ബീച്ച് സ്വദേശിനി കാസ്തൂരം വീട്ടില്‍ വിനീത(55), മാന്തോട്ടം വീട്ടില്‍ മുബീന(32) ഒളവണ്ണ സ്വദേശികളായ കുന്നത്തുവീട്ടില്‍ ബാബിറ(44), നൂര്ജഹാന്(44) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി മറ്റു ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. അതിരപ്പിള്ളിയില്‍ പോയി മടങ്ങിവരുകയായിരുന്നു കാറിലുണ്ടായിരുന്ന സംഘം. കറുക്കുറ്റിയിലെ കണ്വെന്ഷന് സെന്ററില്‍ സ്വകാര്യ ചങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവര്‍. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം കാറ് വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ടൂറിസ്റ്റ് ബസും കാറും അമിതവേഗതിലിലായിരുന്നുവെന്ന് നാട്ടുക്കാര് പറഞ്ഞു. ആളൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല